ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി.രാധകൃഷ്ണന് ലഭിച്ചു.1,11,111 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം . മുന്‍പേ പറക്കുന്ന പക്ഷികള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, കരള്‍ പിളരും കാലം, സ്പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അമാവാസികള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മഹാകവി ജി. പുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സി.രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്.