മലയാളികളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവന്ന കോവിഡ് -19.

മലയാളികൾ കൃഷികളിൽ കൂടുതൽ താല്പര്യം കാണിക്കുന്നു.
മണ്ണ് കുത്തി, ചെടി നട്ട്, വളമിട്ട് തൊടിയാകെ പച്ചവിരിക്കുകയാണ് ഭൂരിഭാഗം മലയാളികളും ഈ കോവിഡ് കാലത്ത്...
കാർഷിക ശീലങ്ങളിലേക്കുള്ള മടക്കമാണിത്.
സ്വന്തം മണ്ണിൽ വിളയുന്ന ഒരു പിടി പയർ, ഒരു മൂട് കപ്പ, ഒരിച്ചിരി ചീര, ഒരു നുള്ള് കറിവേപ്പില, അഞ്ചാറ് പച്ചമുളക്....
കോവിഡിനു ശേഷവും വിഷം തീണ്ടാത്ത പച്ചക്കറികളിലേക്കുള്ള ഗൃഹപാഠം ചെയ്യുകയാണ് ഇപ്പോൾ മലയാളികൾ.
മട്ടുപ്പാവില്‍ ഗ്രോബാഗ് കൃഷികൾ ചെയ്യുന്നതിനു വേണ്ടി കൂടുതൽ മലയാളികൾ രംഗത്തവരുന്നു. മലയാളിയുടെ ഈ താല്പര്യം കാർഷികമേഖലയെ വളർത്തും.

No comments:

Post a Comment