അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അഞ്ചു തവണ ലോകചാമ്പ്യന്‍, 18 തവണ ഓള്‍ സ്റ്റാര്‍, മോസ്റ്റ് വാല്യുബ്ള്‍ പ്ലയര്‍, ഒളിമ്പിക്‌സില്‍ രണ്ട് തവണ സ്വര്‍ണമെഡല്‍.. ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലെ ഇതിഹാസമായിരുന്ന ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാനയും ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും ഈ അപകടത്തില്‍ മരിച്ചു.


No comments:

Post a Comment