താള് തെറുത്ത് കെട്ടിക്കറി'

ചിന്നമ്മ തോമസ് അമ്പഴത്തിനാൽകുന്നേൽ തയാറാക്കിയ 
രുചിയൂറും വിഭവം  


ഇന്ന് നമ്മൾ തയാറാകുന്ന കറിയുടെ പേരാണ് 'താള് തെറുത്ത് കെട്ടിക്കറി' കർക്കിടക മാസത്തിലാണ് ഈകറി സാധാരണയായ ഉണ്ടാക്കുന്നത്

താള് തെറുത്തത്

ചേരുവകൾ:
  1. താള് തെറുത്ത് കെട്ടിയത് - ഒരു കപ്പ്
  2. തേങ്ങ - ഒരു മുറി (പകുതി)
  3. ഇഞ്ചി - ചെറിയ കഷ്ണം 
  4. വെളുത്തുള്ളി - 5 അല്ലി 
  5. ചുവന്നുള്ളി - 3 ചുള 
  6. കുടംപുളി - 1ചുള 
  7. മല്ലിപ്പൊടി - കാൽ സ്പൂൺ
  8. കാന്താരിമുളക്, മഞ്ഞൾപ്പൊടി, ഉപ്പ് ഇവ പാകത്തിന്.
തയ്യാറാക്കുന്ന വിധം 
ആദ്യം കുഴിനിറയൻ ചേമ്പിന്റെ (കാട്ടുചേമ്പ്, വെളിചേമ്പ്) തളിരില ചെറുതായി ചുരുട്ടി കെട്ടി വെക്കുക. തേങ്ങ ചെരവിയത്, മഞ്ഞൾപ്പൊടി, കാന്താരി മുളക്, മല്ലിപ്പൊടി ഇന്നിവ ചേർത്ത് ചെറുതായി അരച്ചെടുക്കുക /ഒതുക്കിയെടുക്കുക. ഈ അരപ്പ് മാറ്റിവെക്കുക. ഒരു മൺകറിചട്ടിയിൽ അര കപ്പ് വെള്ളം ഒഴിക്കുക, അതിൽ കുടംപുളിയും ഉപ്പും ഇട്ട് തിളപ്പിക്കുക. വെള്ളം വറ്റാറാകുമ്പോൾ താള് തെറുത്ത് കെട്ടിയത് ഇതിൽ ഇട്ട് മൂടി വെക്കുക. ആവി വരുമ്പോൾ തെറുത്ത് കെട്ടിയതാള് ഒന്ന് മറിച്ചിടത്തക്കവിധം ചട്ടി കൈയിൽ എടുത്ത് താള് ഒന്നു കുടയുക. അതിനുശേഷം നേരത്തെ തയാറാക്കിയ അരപ്പും, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി ഇന്നിവ ചെറുതായി അരിഞ്ഞതും ചേർത്ത് മൂടിവെക്കുക. വെന്തു കഴിയുമ്പോൾ രണ്ട് സ്പൂൺ പച്ച വെളിച്ചെണ്ണ ചേർത്ത് ഇളക്കി എടുക്കുക. നല്ല സ്വാദിഷ്ടമായ 'താള് തെറുത്ത് കെട്ടിക്കറി' റെഡി.

4 comments: