Thursday, August 11, 2011

ഇലയില്‍ രസികന്‍ ചിത്രങ്ങള്‍

ഇലയില്‍ രസികന്‍ ചിത്രങ്ങള്‍ ഉണ്ടാക്കുന്നത്.......


1.gif
ഇതാ രസികനൊരു ചിത്രം കണ്ടില്ലേഇലയില്‍ ഈ ചിത്രം വരയ്ക്കാന്‍ പെയിന്റോ ബ്രഷോഒന്നും ഉപയോഗിച്ചിട്ടില്ല കേട്ടോപിന്നെ എന്തു മാജിക്കാണ് ഈ ചിത്രത്തിലുള്ളതെന്നല്ലേ?
ആദ്യം മരത്തില്‍നിന്ന് കൊഴിഞ്ഞുവീണ ഒരു ഇല സംഘടിപ്പിക്കും. ഇനിയാണ് അതിശയിപ്പിക്കുന്ന വിദ്യ. ഇലയിലെ ഞരമ്പുകള്‍ ഒന്നും മുറിഞ്ഞുപോകാതെ
മറ്റുള്ള ഭാഗങ്ങളെല്ലാം ചുരണ്ടി ഒഴിവാക്കിയാണ് ഇലയില്‍ രസികന്‍ ചിത്രങ്ങള്‍ ഉണ്ടാക്കുന്നത്. ലക്ഷക്കണക്കിന് ഞരമ്പുകള്‍ ഇലയില്‍ ഉണ്ടെന്ന് കൂട്ടുകാര്‍ക്ക് അറിയാമല്ലോ. അപ്പോള്‍ എത്ര പ്രയാസപ്പെട്ടാണ് ഈ ഇലച്ചിത്രം വരയ്ക്കുന്നതെന്ന് ഊഹിച്ചോളൂ...
ചിനാര്‍ മരത്തിന്റെ ഇലയാണ് സാധാരണയായി ഇത്തരം ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് . മേപ്പിള്‍ മരത്തിന്റെ ഇലയോട് ഇതിന് വളരെ സാമ്യമുണ്ട്. ഇന്ത്യ,പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളിലാണ് ചിനാര്‍ മരങ്ങള്‍ വളരുന്നത്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലാണ് ഇലച്ചിത്ര വിദ്യയും പ്രചാരത്തിലുള്ളത്.

HOME PAGE ARCHIVE

Sunday, August 7, 2011

ആര്‍ച്ച് ബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ കാലം ചെയ്തു


ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍(93) കാലം ചെയ്തു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
വരാപ്പുഴ അതിരൂപതാ അധ്യക്ഷനായി 1987 മുതല്‍ 1996 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989മുതല്‍ 1992വരെ കെസിബിസി അധ്യക്ഷനായിരുന്നു. വിരമിച്ചശേഷം, തൃക്കാക്കരയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
കുഞ്ഞവിര, ത്രേസ്യ എന്നിവരാണ് മാതാപിതാക്കള്‍. 1918 സെപ്തംബര്‍ എട്ടിന് കൊടുങ്ങല്ലൂരിനടുത്ത് കാരയിലാണ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ ജനിച്ചത്.




HOME PAGE ARCHIVE

Monday, August 1, 2011

ലോകറെക്കോഡ്‌ സൃഷ്‌ടിക്കാന്‍ ഏറ്റവും വലിയ ബ്രാ ശൃംഖല

റെക്കോഡ്‌ സൃഷ്‌ടിക്കാന്‍ വ്യത്യസ്‌തമാര്‍ഗങ്ങളായിരിക്കും ഓരോരുത്തരും സ്വീകരിക്കുക. ഓസ്‌ട്രേലിയക്കാരിയായ ലെന്നി മാര്‍ട്ടെല്‍ എന്ന വീട്ടമ്മയാണ്‌ ലോകറെക്കോഡ്‌ സൃഷ്‌ടിക്കാന്‍ വ്യത്യസ്‌തമായൊരു ആശയവുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌. ലോകത്തെ ഏറ്റവും വലിയ ബ്രാ ശൃംഖല തീര്‍ത്ത്‌ റെക്കോഡ്‌ ഇടുകയാണ്‌ രണ്ടു കുട്ടികളുടെ മാതാവായ ഈ യുവതിയുടെ ലക്ഷ്യം. റെക്കോഡ്‌ സൃഷ്‌ടിക്കാനുള്ള ശ്രമത്തിലൂടെ സ്‌തനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവത്‌കരണവും ലെന്നി ലക്ഷ്യമിടുന്നുണ്ട്‌. 
166,625 ബ്രാകളുടെ ശൃംഖലയുടെ മുന്‍റെക്കോഡ്‌ തകര്‍ക്കുകയാണ്‌ ലെന്നിയുടെ ലക്ഷ്യം. ബ്രാകള്‍കൊണ്ട്‌ ഒരുമഹാശൃംഖല തീര്‍ക്കാനുള്ള പദ്ധതി ലെന്നി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ വന്‍ പിന്‍തുണയാണ്‌ ലഭിക്കുന്നത്‌. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പതിനായിരക്കണക്കിനു ബ്രായാണ്‌ തനിക്ക്‌ ലഭിച്ചതെന്നാണ്‌ ലെന്നി പറയുന്നത്‌. റെക്കോഡ്‌ സൃഷ്‌ടിക്കാനുള്ള പരിശ്രമത്തിനിടയില്‍തന്നെ വാര്‍ത്തകളില്‍ നിറയുക എന്ന തന്റെ ലക്ഷ്യം സാധിച്ച സന്തോഷത്തിലാണ്‌ ഈ യുവതിയിപ്പോള്‍.

HOME PAGE ARCHIVE