Sunday, August 7, 2011

ആര്‍ച്ച് ബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ കാലം ചെയ്തു


ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍(93) കാലം ചെയ്തു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
വരാപ്പുഴ അതിരൂപതാ അധ്യക്ഷനായി 1987 മുതല്‍ 1996 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989മുതല്‍ 1992വരെ കെസിബിസി അധ്യക്ഷനായിരുന്നു. വിരമിച്ചശേഷം, തൃക്കാക്കരയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
കുഞ്ഞവിര, ത്രേസ്യ എന്നിവരാണ് മാതാപിതാക്കള്‍. 1918 സെപ്തംബര്‍ എട്ടിന് കൊടുങ്ങല്ലൂരിനടുത്ത് കാരയിലാണ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ ജനിച്ചത്.




HOME PAGE ARCHIVE

No comments:

Post a Comment